കോഴിക്കോട് ∙ ടൂറിസം, പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസിനെ പ്രശംസിച്ച് വടകര എംഎൽഎയും ആർഎംപി നേതാവുമായ പി.എ.മുഹമ്മദ് റിയാ. മന്ത്രി റിയാസ് അടക്കം പങ്കെടുത്ത വേദിയിൽ പ്രസംഗിക്കുമ്പോഴായിരുന്നു പ്രശംസ. ഇങ്ങനെയൊരു മന്ത്രിയെ കിട്ടിയത് അഭിമാനമായി ഞാന്‍ കാണുകയാണെന്നു രമ പറഞ്ഞു.രാഷ്ട്രീയമായി സിപിഎമ്മിനെയും സർക്കാരിനെയും കടുത്ത ഭാഷയിൽ വിമർശിക്കുമ്പോഴും പാർട്ടി അംഗമായ മന്ത്രിയെ കെ.കെ.രമ പ്രശംസിച്ചതു ശ്രദ്ധേയമാണ്.
‘ഇക്കുറി നമുക്ക് കിട്ടിയ ഒരു സൗഭാഗ്യം, നമ്മുടെ പൊതുമരാമത്ത്– ടൂറിസം മിനിസ്റ്റര്‍ നമ്മള് പറയുന്ന വിഷയം വളരെ ശ്രദ്ധയോടെ കേൾക്കുകയും വളരെ പോസിറ്റീവായി പ്രതികരിക്കുകയും ചെയ്യും എന്നതാണ്. കാര്യങ്ങള്‍ നടത്താന്‍ വേണ്ടി തയാറാകുകയും ചെയ്യും. ഇങ്ങനെ ഒരു മന്ത്രിയെ കിട്ടിയത് അഭിമാനമായിതന്നെ ഞാന്‍ കാണുകയാണ്. വടകരയിൽ നടപ്പാക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സഭയിലും നേരിട്ടും അദ്ദേഹത്തോടു പറഞ്ഞപ്പോൾ വളരെ പോസിറ്റീവായി പ്രതികരിച്ചു. ആ കാര്യങ്ങൾ ചെയ്യാമെന്ന ഉറപ്പും അദ്ദേഹം നൽകി. നമ്മളെ സംബന്ധിച്ച് അതു വലിയ ആവേശമുണ്ടാക്കുന്ന ഒന്നാണ്.’– രമ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക