ബാലരാമപുരം: ബാലരാമപുരത്ത് കനത്ത മഴയിൽ രണ്ട് വീടുകളുടെ സമീപത്തെ കിണറുകൾ ഇടിഞ്ഞുതാണു. ഇടമനക്കുഴി ചന്ദ്രവിലാസത്തിൽ ശാന്തയുടെ വീടിന് പിന്നിലെ കിണറും ഇടമനക്കുഴി ആർആർ ഹൗസിൽ രാജന്റെ വീട്ടിലെ കിണറുമാണ് ഇടിഞ്ഞുതാണത്.
ശാന്തയുടെ വീടിനോട് ചേർന്നുള്ള 50 അടി താഴ്ചയുള്ള കിണർ ഇടിയുമ്പോൾ വീട്ടുകാർ ഇതിന് സമീപം നിൽക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടിമാറിയതിനാൽ വൻ അപകടം ഒഴിവായി.
കൂട്ടിക്കലിൽ ഉരുൾപൊട്ടലിൽ ഒലിച്ചുപോയ കുടുംബത്തിലെ മാർട്ടിന്റെ മൃതദേഹം കണ്ടെടുത്തു; മക്കളായ സ്നേഹയ്ക്കും സാന്ദ്രയ്ക്കും വേണ്ടി തിരച്ചില്‍
17 ഉറകൾ ഇറക്കിയ കിണറാണിത്. ഇതോടെ വീടിന് ബലക്ഷയം ഉണ്ടായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക