സംസ്ഥാനത്തെ തുടർച്ചയായ മഴയെയും മഴക്കെടുതികളെയും തുടര്‍ന്ന് കേരള സര്‍വകലാശാല നാളെ മുതല്‍ ഈ മാസം 29 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. തിയറി , പ്രാക്ടിക്കല്‍ പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കും . നേരത്തെ എംജി യൂണിവേഴ്സിറ്റിയും പരീക്ഷകള്‍ മാറ്റിവെച്ചിരുന്നു വിവിധ ജില്ലകളിലുണ്ടായ കനത്ത മഴയുടെ പശ്ചാത്തലത്തില്‍ പി എസ് സി പരീക്ഷകള്‍ മാറ്റിവച്ചിരുന്നു. ഒക്ടോബര്‍ 21 , ഒക്ടോബര്‍ 23 ദിവസങ്ങളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് മാറ്റിവച്ചത്. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് പിഎസ്സി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക