തിരുവനന്തപുരം: സംസ്ഥാനത്തെ സീറ്റ് ക്ഷാമം പരിഹരിക്കാൻ പ്ലസ് വണ്‍ സീറ്റുകള്‍ ആവശ്യാനുസരണം വര്‍ദ്ധിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിയമസഭയില്‍ വ്യക്തമാക്കി. സര്‍ക്കാര്‍ സ്കൂളുകളില്‍ നിലവില്‍ അനുവദിച്ച 20 ശതമാനത്തിന് പുറമെ ആവശ്യമെങ്കില്‍ 10 ശതമാനം കൂടി സീറ്റ് വര്‍ധിപ്പിക്കുമെന്നാണ് മന്ത്രി നിയമസഭയില്‍ പറഞ്ഞത്. താലൂക്കുതലത്തില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം കണക്കാക്കിയിട്ടുണ്ട്. ഇതുപ്രകാരം 50 താലൂക്കുകളില്‍ സീറ്റ് കുറവാണ്. ഇവിടങ്ങളിലാണ് സീറ്റ് വര്‍ധിപ്പിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക