സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുളള മലയാളത്തിന്റെ യുവനടിയാണ് അഹാന കൃഷ്ണ. താരത്തിന്റെ ചിത്രങ്ങളൊക്കെ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുമുണ്ട്.
ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് അത്തരത്തില്‍ സൈബര്‍ ലോകത്ത് വൈറലാകുന്നത്. ദീപാവലിയോട് അനുബന്ധിച്ചാണ് അഹാന പുത്തന്‍ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
മഞ്ഞ നിറത്തിലുള്ള ലെഹങ്കയാണ് വേഷം. കാഞ്ചീപുരത്തിന്റെ ലെഹങ്കയോടൊപ്പം നീല നിറത്തിലുള്ള ദുപ്പട്ട ആണ് താരം ഷെയര്‍ ചെയ്തിരിക്കുന്നത്.
തലയില്‍ മഞ്ഞ ജെമന്തി പൂവും അണിഞ്ഞിട്ടുണ്ട്. മെറൂണ്‍ നിറത്തിലുള്ള കുപ്പിവളകളും മറ്റ് ട്രെഡീഷണല്‍ ആഭരണങ്ങളുമാണ് ആക്സസറൈസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക