കൊച്ചി: കോതമംഗലം മുനിസിപ്പൽ ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ ഇന്ന് പുലർച്ചെ ആറുമണിയോടെ തീപിടിത്തം. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയിലാണ് തീപിടിത്തം ഉണ്ടായത്. ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് തൊട്ടുമുകളിലായാണിത്. ഷോർട്ട് സർക്യൂട്ട് തീപിടിത്തത്തിന് കാരണമായെന്നാണ് പ്രാഥമിക നിഗമനം.
കോതമംഗലം ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നത്. പുലർച്ചെയായിരുന്നതിനാൽ കെട്ടിടത്തിനുള്ളിൽ ആളുകൾ ഉണ്ടായിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക