മുട്ടയുടെ ഗുണങ്ങളും ദോഷങ്ങളും സംബന്ധിച്ച ഒരു പുതിയ പഠനം ഇതാണ് വെളിവാക്കുന്നത്. പഠന മനുസരിച്ച് കൂടുതല്‍ മുട്ട കഴിയ്ക്കുന്നത് ഗുരുതരമായ ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കും….!!!
അണ്ഡാശയ അർബുദത്തെ (Ovarian cancer) കേന്ദ്രീകരിച്ചായിരുന്നു പഠനം. ഇറാൻ യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസസ്, ലണ്ടൻ ഇംപീരിയൽ കോളേജ്, കാനഡയിലെ നിപിസിംഗ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകരാണ് മുട്ടയുടെ ദോഷ വശങ്ങളെക്കുറിച്ചുള്ള പഠനം നടത്തിയത്.
അണ്ഡാശയ കാൻസറിനെ (Ovarian cancer) കേന്ദ്രീകരിച്ചുള്ള ഈ പഠനം ജേണൽ ഓഫ് ഒവേറിയൻ റിസർച്ചിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പഠനമനുസരിച്ച്, cervical cancer, uterine cancer ഇവ രണ്ടും കഴിഞ്ഞാൽ സ്ത്രീകളിൽ അണ്ഡാശയ അർബുദം ഏറ്റവും സാധാരണമാണ്. ഈ ക്യാന്‍സറിന്റെ പ്രധാന പ്രശ്നം ഇത് അടിവയറ്റിലുടനീളം വ്യാപിക്കുന്നതുവരെ സാധാരണയായി കണ്ടെത്തില്ല എന്നതാണ്. അണ്ഡാശയ അർബുദം തടയുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗമാണ് സമയത്തിനുള്ളില്‍ അത് കണ്ടെത്തി ചികിത്സിക്കുക എന്നത്.
ചില സമയങ്ങളിൽ സ്ത്രീകളുടെ ജീവിതശൈലിയും അണ്ഡാശയ ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് ഗവേഷണങ്ങൾ പറയുന്നു. ഭക്ഷണവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളും അണ്ഡാശയ ക്യാൻസറിന് കാരണമായി കണക്കാക്കപ്പെടുന്നു. ഗവേഷകരുടെ ഈ പട്ടികയിൽ കാപ്പി, മുട്ട, മദ്യം, കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവ പരാമർശിച്ചിട്ടുണ്ട്. അതായത് ഇവയെല്ലാം അണ്ഡാശയ ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
മറ്റൊരു പഠനമനുസരിച്ച്, മുട്ട കഴിക്കാത്ത സ്ത്രീകളെ അപേക്ഷിച്ച് ധാരാളം മുട്ട കഴിക്കുന്ന സ്ത്രീകൾക്ക് അണ്ഡാശയ ക്യാൻസർ വരാനുള്ള സാധ്യത കൂടുതലാണ്. ഉയർന്ന അളവിലുള്ള മുട്ടകൾ ശരീരത്തിലെ ഉയർന്ന കൊളസ്ട്രോളുമായി ബന്ധപ്പെട്ടിരിക്കുന്നു, ഇത് ഈ ഗുരുതരമായ ക്യാൻസറിനുള്ള കാരണങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. അതേസമയം, മുട്ടയിൽ Saturated Fat കുറവാണെന്നും പരിമിതമായ അളവിൽ ദിവസവും കഴിക്കാമെന്നും ചില ഗവേഷകർ പറയുന്നു. മുട്ടയ്ക്ക് പുറമേ, മറ്റൊരു പഠനമനുസരിച്ച്, പ്രതിദിനം അഞ്ച് കപ്പോ, അതിൽ കൂടുതലോ കാപ്പി കുടിക്കുന്നവരിലും അണ്ഡാശയ ക്യാൻസറിനുള്ള സാധ്യത കൂടുതലാണ്…
പ്രതികരിക്കാൻ ഇവിടെ എഴുതുക