കണ്ണൂർ: കൂത്തുപറമ്പ് ചെറുവാഞ്ചേരിയിൽ പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കാനെത്തിയ ഒമ്നി വാനിന് തീപിടിച്ചു. പാറാട് സ്വദേശിയുടെ വാനിനാണ് തീപിടിച്ചത്. വാഹനത്തിന്റെ അടിഭാഗത്തുനിന്നും തീയും പുകയും ഉയർന്നയുടൻ ഉടൻ പമ്പിലെ ജീവനക്കാരും പട്രോളിങ് നടത്തുകയായിരുന്ന പോലീസ് കൺട്രോൾ റൂമിലെ എസ്ഐ എ അശോകനും ഡ്രൈവർ സുധീഷും, നാട്ടുകാരും വാഹനം തള്ളി പുറത്തെത്തിച്ച് തീ അണയ്ക്കുകയയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക