ഡൽഹി: 5ജി നെറ്റുവർക്കിനുവേണ്ടിയുള്ള ഇന്ത്യയുടെ കാത്തിരിപ്പ് ഈ വർഷം അവസാനിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. രാജ്യത്തെ ചില നഗരങ്ങളിലെങ്കിലും ഈ വർഷം 5ജി നെറ്റുവർക്ക് എത്തിയേക്കും.
ടെലികോം ഡിപ്പാർട്ട്മെന്റിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം ഈ വർഷം ഇന്ത്യയിലെ തിരഞ്ഞെടുത്ത നഗരങ്ങളിൽ 5ജി ടെലികോം സേവനങ്ങൾ ആരംഭിക്കും.
ടെലികോം സേവനദാതാക്കളായ ഭാരതി എയർടെൽ, റിലയൻസ് ജിയോ, വോഡഫോൺ ഐഡിയ എന്നിവർ രാജ്യത്തെ ചില നഗരങ്ങളിൽ ഇതിനോടകം 5 ജി ട്രയൽ സൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. 5ജി എത്താൻ സാധ്യതയുള്ള നഗരങ്ങൾ ഇങ്ങനെ.
– ഡൽഹി
– ലഖ്നൗ
– ചണ്ഡീഗഡ്
– ഗുരുഗ്രാം
– ബംഗളൂരു
– കൊൽക്കത്ത
– മുംബൈ
– ജാംനഗർ
– അഹമ്മദാബാദ്
– ഗാന്ധിനഗർ
– ഹൈദരാബാദ്
– ചെന്നൈ
– പൂനൈ
പ്രതികരിക്കാൻ ഇവിടെ എഴുതുക