ആംആദ്മി പാർട്ടി ജനങ്ങൾക്കായി വേറിട്ട എന്നാൽ വലിയൊരു അവസരം നൽകുവാനൊരുങ്ങുന്നു. പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ആരാകണമെന്ന് ജനങ്ങൾക്ക് തീരുമാനിക്കുവാനുള്ള അവസരമാണ് നൽകുന്നത്. പഞ്ചാബിലെ ജനങ്ങൾക്കാണ് അവസരം. ഫോൺ നമ്പർ ഉൾപ്പെടെയുള്ളവയാണ് ജനഹിതം രേഖപ്പെടുത്തുന്നതിനായി പ്രസിദ്ധീകരിച്ചിരിക്കുന്നത്.
അതേസമയം, ഈ ക്യാമ്പയിന് വലിയ പിന്തുണ ലഭിക്കുന്നുണ്ടെന്നും പലപ്പോഴും തിരക്ക് മൂലം വോട്ടിനായി ഒരുക്കിയ ഫോൺ നമ്പർ പ്രവർത്തിക്കാൻ കഴിയാത്ത സ്ഥിതിയാണുണ്ടായതെന്നും പാർട്ടി അറിയിക്കുന്നു.
ടെലി വോട്ടിംഗിന്റെ അടിസ്ഥാനത്തില്‍ ജനുവരി 17 ന് എഎപിയുടെ പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുടെ പേര് പ്രഖ്യാപിക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പറഞ്ഞു. ജനങ്ങള്‍ക്ക് 7074870748 എന്ന നമ്പരില്‍ വിളിക്കുകയോ വാട്ട്സ്ആപ്പ് ചെയ്യുകയോ എസ്എംഎസ് ചെയ്യുകയോ ചെയ്യാം. ഫോണ്‍ നമ്പറില്‍ ജനുവരി 17 ന് വൈകുന്നേരം 5 മണി അഭിപ്രായം രേഖപ്പെടുത്താം. ഇതാദ്യമായാണ് ഒരു പാർട്ടി മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുവാനുള്ള അവസരം ജനങ്ങൾക്ക് നൽകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക