വയനാട് :പുൽപ്പള്ളി ആശ്രമക്കൊല്ലിയിൽ കിണറ്റിൽ വീണ കാട്ടുപന്നിയെ വനം വകുപ്പ് വെടിവച്ചു കൊന്നു. ആശ്രമക്കൊല്ലി ചക്കാലയിൽ രാജപ്പന്റെ വീട്ടിലെ കിണറ്റിലാണ് കാട്ടുപന്നി വീണത്.
പ്രദേശത്ത് ആഴ്ചകളായി കൃഷി നശിപ്പിച്ചിരുന്ന പന്നിയെ വെടിവച്ച് കൊല്ലണമെന്ന് പഞ്ചായത്ത് അധികൃതർ ആവശ്യപ്പെടുകയായിരുന്നു. ഇരുളം ഫോറസ്റ്റ് സ്റ്റേഷനിലെ വനം വകുപ്പ് ഉദ്യോഗസ്ഥരാണ് കിണറ്റിനുള്ളിൽ അകപ്പെട്ട കാട്ടുപന്നിയെ വെടിവച്ചത്.
വലയിൽ കെട്ടിയ പന്നിയെ പിന്നീട് കിണറ്റിൽ നിന്ന് നീക്കം ചെയ്തു. പുൽപ്പള്ളി മേഖലയിൽ ആദ്യമായാണ് കാട്ടുപന്നിയെ വെടിവച്ച് കൊല്ലുന്നത്. പ്രദേശത്ത് ഈയിടെ കാട്ടുപന്നികളുടെ ശല്യം രൂക്ഷമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക