നഗരങ്ങളിൽ നടപ്പിലാക്കുന്ന ലൈഫ് പദ്ധതിയ്ക്ക് വേണ്ടി വീടുകള്‍ക്കായുള്ള പദ്ധതിക്ക് അംഗീകാരം. നഗരങ്ങളിലുള്ള ഭവനരഹിതരായ കുടുംബങ്ങള്‍ക്കായി ലൈഫ് പദ്ധതിയില്‍ 15212 വീടുകള്‍ക്കായുള്ള പദ്ധതിക്ക് അംഗീകാരം ലഭിച്ചതായി മന്ത്രി എം.വി. ഗോവിന്ദന് ആണ് അറിയിച്ചത്. 88 നഗരസഭകളിലായി വീടുകൾ നിർമ്മിച്ച് നൽകുമെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതിയിൽ കേന്ദ്രവിഹിതം 228.18 കോടി രൂപയും 76.06 കോടി സംസ്ഥാന വിഹിതവും 304.24 കോടി രൂപ നഗരസഭാ വിഹിതവുമാണ്. ഇപ്പോഴുള്ള കേന്ദ്ര അനുമതി 608.48 കോടി രൂപയാണ്.
കുടുംബശ്രീ മുഖേനയാണ് സംസ്ഥാനത്ത് പദ്ധതി നടപ്പിലാക്കുക. അതേസമയം, പിഎംഎവൈ നഗരം ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി നഗരങ്ങളിൽ ഭൂമിയുള്ള 1,23,048 കുടുംബത്തിന് വീട് നിർമിക്കാൻ 4895.3 കോടി രൂപയുടെ പദ്ധതിക്ക് നേരത്തേ തന്നെ അനുമതി ലഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക