കോഴിക്കോട്: കോഴിക്കോട് വിവാഹ ഫോട്ടോഷൂട്ടിനിടെ കുറ്റ്യാടിപുഴയിൽ ഒഴുക്കിൽപ്പെട്ട നവവരന് പാലേരി സ്വദേശി രജിൻലാൽ (28) മരിച്ചു. ഒഴുക്കിൽപ്പെട്ട ഭാര്യയെ രക്ഷപ്പെടുത്തി, മലബാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മാർച്ച് 14ന് വിവാഹിതരായ ഇവർ, വിവാഹ ഫോട്ടോഷൂട്ടിനായ് ജാനകിക്കാട് ഭാഗത്ത് കുറ്റ്യാടിപുഴയുടെ ചവറം മൂഴിയിൽ എത്തിയതായിരുന്നു.
ഓപ്പറേഷന് പി ഹണ്ടിൽ കുരുങ്ങി 14 പേര്; ഏറെയും ഐ.ടി രംഗത്തുള്ളവർ
വെള്ളത്തിൽ അകപ്പെട്ട ഇരുവരെയും ഒപ്പമുണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് ഉടൻ പുറത്തെടുത്ത് പത്തിരിക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവാവിന്റെ ജീവൻ രക്ഷിക്കാനായില്ല.
പുഴക്കരയിൽ ഫോട്ടോയെടുക്കുന്നതിനിടെ കാൽവഴുതി വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക