സിപിഎം 23-ാം പാർട്ടി കോൺഗ്രസിന് ഇന്ന് കണ്ണൂരിൽ കൊടി ഉയരും. പൊതുസമ്മേളന നഗരിയിൽ വൈകീട്ട് 5ന് സ്വാഗതസംഘം ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയർത്തും.
കേന്ദ്രകമ്മിറ്റി അംഗം പി.കെ ശ്രീമതി നയിക്കുന്ന കൊടിമര ജാഥയും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ് നയിക്കുന്ന പതാക ജാഥയും സമ്മേളന നഗരിയിൽ സംഗമിക്കും. പൊളിറ്റ് ബ്യൂറോ, കേന്ദ്രകമ്മറ്റി യോഗങ്ങളും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക