ന്യൂയോർക്ക്: ബ്രൂക്ക്ലിൻ സബ് വേ സ്റ്റേഷനിൽ നടന്ന വെടിവെപ്പിൽ പ്രതിയെന്ന് സംശയിക്കുന്നയാളെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് പുറത്തുവിട്ടു.
62 കാരനായ ഫ്രാങ്ക് ജെയിംസ് എന്നയാളെയാണ് അന്വേഷണം സംഘം പ്രതിയെന്ന് സംശയിക്കുന്നത്. ഫിലാഡെല്‍ഫിയയിലും വിസ്കോയിനിലും ഇയാള്‍ക്ക് മേല്‍വിലാസമുണ്ട് എന്നാണ് വിവരം.
നിയോൺ ഓറഞ്ച് നിറത്തിലും ചാര നിറത്തിലുമുള്ള വസ്ത്രമായിരുന്നു ഇയാൾ ധരിച്ചത്. വാടകയ്ക്കെടുത്ത വാനിന്റെ താക്കോലുകൾ കുറ്റകൃത്യം നടന്നിടത്ത് നിന്ന് കണ്ടെത്തി. പക്ഷെ ഇയാൾ പ്രതിയാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ആക്രമണത്തിന് തീവ്രവാദ ബന്ധമില്ലെന്നാണ് പൊലീസ് പറയുന്നത്. ആക്രമണത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഇരുപതോളം പേര്‍ക്കാണ് വെടിവെപ്പിൽ പരിക്കേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക