സന്തോഷ് ശിവന് സംവിധാനം ചെയ്യുന്ന ജാക്ക് ആന്‍ഡ് ജില്ലിന്റെ ട്രെയ്ലര് പുറത്തിറങ്ങി. ദേവിയുടെ ഗെറ്റപ്പിലെത്തുന്ന മഞ്ജുവാണ് ടീസറിലുടനീളം നിറഞ്ഞു നില്‍ക്കുന്നത്. മഞ്ജു വാര്യര്‍ , കാളിദാസ് ജയറാം എന്നിവരാണ് ചിത്രത്തിന്റെ കേന്ദ്ര കഥാപാത്രങ്ങള്‍. സൗബിന് ഷാഹീറിന്റെ വിവരണത്തിന്റെ പശ്ചാത്തലത്തിലാണ് ടീസര്തുടങ്ങുന്നത്.
കാളിദാസ് ജയറാം, നെടുമുടി വേണു എന്നിവരും ടീസറിലെത്തുന്നുണ്ട്. സയന്‍സ് ഫിക്ഷന്‍ കോമഡി സിനിമയായിരിക്കും ജാക്ക് ആന്‍ഡ് ജില്. മേയ് 20നായിരിക്കും ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്. ഗോകുലം ഗോപാലന്, സന്തോഷ് ശിവന്, എം. പ്രശാന്ത് ദാസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക