മലപ്പുറം: തൃക്കാക്കരയിൽ യുഡിഎഫും എല്‍ഡിഎഫും തമ്മിൽ സൗഹൃദ മത്സരമാണ് നടക്കുന്നതെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. സിൽവർ ലൈൻ പദ്ധതിയോട് ജനങ്ങൾക്ക് എതിർപ്പുണ്ടെന്ന് മനസ്സിലാക്കിയാണ് തെരഞ്ഞെടുപ്പ് സമയത്ത് കല്ലിടൽ നിർത്തിയത്.
അനുമതി നൽകില്ലെന്ന് വ്യക്തമാക്കിയിട്ടും സംസ്ഥാന സർക്കാർ പദ്ധതിയുമായി മുന്നോട്ട് പോകുന്നത് റിയൽ എസ്റ്റേറ്റ് മാഫിയയെ സഹായിക്കാനാണെന്ന് സംശയിക്കുന്നതായും പൊന്നാനിയിൽ ഇ ശ്രീധരനുമായുള്ള കൂടികാഴ്ച്ചക്ക് ശേഷം വി മുരളീധരൻ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക