ബെയ്ജിങ്: ചൈനയിൽ യാത്രാവിമാനം തകർന്നുവീണ് 132 പേർ കൊല്ലപ്പെട്ട സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. വിമാനത്തിന് സാങ്കേതിക തകരാറുകൾ ഉണ്ടായിരുന്നില്ലെന്നും വിമാനാപകടം ബോധപൂർവം ഉണ്ടാക്കിയതാകാമെന്നുമാണ് റിപ്പോർട്ട്.
വിമാനത്തിന്റെ ബ്ലാക് ബോക്സ് വിവരങ്ങൾ വിശകലനം ചെയ്ത യുഎസ് ഉദ്യോഗസ്ഥരുടെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് വാൾ സ്ട്രീറ്റ് ജേണലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വിമാനത്തിന്റെ കോക്പിറ്റിലുണ്ടായിരുന്ന ആരോ മനപ്പൂർവം വിമാനം തകർത്തുവെന്നാണ് സൂചനകൾ.
നടിയെ ആക്രമിച്ച കേസ്; ദിലീപിനെ പ്രതി ചേർക്കാതിരിക്കാൻ കേരള പൊലീസിലെ ഉന്നതനു 50 ലക്ഷം രൂപ കൈമാറിയതായുള്ള ഫോൺ സന്ദേശത്തിലെ ശബ്ദം തന്റേതല്ലെന്നു ശരത്
ചൈനയിലെ ഈസ്റ്റേൺ എയർലൈൻസ് കമ്പനിയുടെ ബോയിങ് 737–800 വിമാനമാണു തകർന്നത്. അപകടത്തിൽ വിമാനത്തിൽ ഉണ്ടായിരുന്ന 123 യാത്രക്കാരും 9 ജീവനക്കാരും അടക്കം 132 പേരും കൊല്ലപ്പെട്ടിരുന്നു.
അപകടത്തിനു തൊട്ടുമുൻപ് എയർ ട്രാഫിക് കൺട്രോൾ റൂമുകളിൽനിന്നും ആവർത്തിച്ചുള്ള കോളുകളോട് പൈലറ്റുമാർ പ്രതികരിച്ചില്ലെന്നും വിമാനാപകടം ബോധപൂർവമാണോയെന്നു പരിശോധിക്കുകയാണെന്നും ചൈനീസ് അധികൃതരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക