കൊച്ചി: ചോദ്യം ചെയ്യലിന് ഹാജരാകാതെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പി സി ജോർജിന് എതിരെ മന്ത്രി പി.രാജീവ്.
ജാമ്യം നൽകിയ കോടതി വിധിയിൽ തന്നെ പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശം ഉണ്ട്. അതിൽ സർക്കാരിന് കൃത്യമായ നിലപാടും ഉണ്ട്.
ഹൈക്കോടതിയെ ധിക്കരിക്കുകയും മത നിരപേക്ഷതക്ക് എതിരെ നിൽക്കുകയും ചെയ്താൽ അത് സംരക്ഷിക്കുന്ന നിലപാടല്ല സർക്കാരിന്റേതെന്നും മന്ത്രി പി.രാജീവ് പറഞ്ഞു.
നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്ന് ചോർന്നു എന്ന കണ്ടെത്തലിൽ അന്വേഷണം വേണ്ടെന്ന നടപടി ആശ്ചര്യപ്പെടുത്തുന്നതും കേട്ടുകേൾവി ഇല്ലാത്തതും; ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ടെന്ന് ക്രൈംബ്രാഞ്ച്, അനൂപിന്റെ ഫോണിൽ നിന്ന് തെളിവുകൾ ലഭിച്ചു
വർഗീയ വിദ്വേഷ പ്രവർത്തി ചെയ്യുന്നത് ആരാണെങ്കിലും ശക്തമായ നടപടി ഉണ്ടാകുമെന്നും പി രാജീവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക