തൊലി മിനുസപ്പെടുത്താനും സൗന്ദര്യം വര്‍ധിപ്പിക്കാനും ഫെയര്‍നെസ് ക്രീമുകള്‍ ഉപയോഗിക്കാത്തവര്‍ വിരളമായിരിക്കും. എന്നാല്‍, ഫെയര്‍നെസ് ക്രീമുകളുടെ ഉപയോഗവും ബ്ലീച്ചിംഗുകളും നിങ്ങളുടെ തൊലിക്ക് ഹാനികരമാണെന്ന വസ്തുത അറിയാമോ.? തൊലിയുടെ നിറം മാറുന്നതിനും തൊലിപ്പുറത്ത് തടിച്ചു പൊങ്ങുന്നതിനും വടുക്കള്‍ ഉണ്ടാകുന്നതിനും ഇത് കാരണമാകുന്നുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍. പോരാത്തതിന് ക്രീമുകളില്‍ ഉപയോഗിക്കുന്ന ചില രാസവസ്തുക്കളും സ്റ്റിറോയ്ഡുകളും കിഡ്നിയെ തകര്‍ക്കുകയും ശ്വാസകോശത്തിന്റെയും ഹൃദയത്തിന്റെയും പ്രവര്‍ത്തനത്തെ ബാധിക്കുകയും ഇന്ഫെക്ഷന് വരെ ഉണ്ടാകാനും സാധ്യതയുണ്ട്.
പല ഫെയര്‍നെസ് ക്രീമുകളും ബ്ലീച്ച് അടക്കം കടുത്ത രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. ഹൈഡ്രോക്വിനോണ്‍, സ്റ്റിറോയ്ഡ്, രസം പോലുള്ള ലോഹങ്ങള്‍ എന്നിവയും ക്രീമുകളില്‍ അടങ്ങിയിട്ടുണ്ടെന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറയുന്നു. ക്രീമുകളില്‍ അടങ്ങിയിരിക്കുന്ന ലോഹങ്ങളുടെ അംശം കാന്‍സറിന് വരെ കാരണമാകുന്നുണ്ടെന്നാണ് കണ്ടെത്തല്‍. ഇത് തൊലിപ്പുറത്തെ നിറം മാറ്റത്തിനും കാരണമാകുന്നു. ക്രീമുകളിലെ സ്റ്റിറോയ്ഡുകള്‍ തൊലി നേര്ക്കുന്നതിന് ഇടയാക്കുകയും ചര്‍മ്മത്തിന് പ്രായാധിക്യം തോന്നിക്കുകയും ചെയ്യും. പലതരത്തിലുള്ള അലര്‍ജികള്‍ ഉണ്ടാകുന്നതിനും ഇത് കാരണമാകുന്നുണ്ടെന്ന് പ്രമുഖ ത്വക്ക് രോഗവിദഗ്ധനായ ഡോക്ടര്‍ പ്രിയം കെബ്രി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക