തിരുവനന്തപുരം പ്രഥമ ബധിര ടി-20 ലോകകപ്പിന് വേദിയാകും. തലസ്ഥാനത്തെ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയമടക്കം മൂന്ന് ഗ്രൗണ്ടുകളിലാണ് മത്സരങ്ങൾ നടക്കുക.
പത്തിലേറെ രാജ്യങ്ങളിൽ നിന്നുള്ള ടീമുകൾ ലോകകപ്പിനെത്തും. അടുത്ത വർഷം ജനുവരിയിലാണ് ബധിര ലോകകപ്പ്.
ഇന്ത്യൻ ടീമിനെ സംബന്ധിച്ചുള്ള കാര്യങ്ങൾ വിശദമായി പിന്നീട് അറിയിക്കും. ആദ്യമായിട്ടാണ് ബധിരരുടെ ലോകകപ്പ് ക്രിക്കറ്റ് ടൂർണമെൻറ് സംഘടിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക