വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ ഒന്നാം പ്രതി ഇ.പി.ജയരാജനെന്ന് കെ.സുധാകരൻ.
ജയരാജനെതിരായ നിയമ നടപടിയിൽ നിന്ന് പിന്നോട്ടില്ല. കോടതിയുണ്ടെങ്കിൽ ജയരാജൻ ശിക്ഷിക്കപ്പെടും. ഇപിക്കെതിരായ ഇൻഡിഗോ നടപടി ആദ്യപടിയാണെന്നും കെ.സുധാകരൻ പറഞ്ഞു.
വിമാനത്തിലെ പ്രതിഷേധം പാർട്ടി ആസൂത്രണം ചെയ്തതല്ല. മുൻ എംഎൽഎ ശബരീനാഥൻ ഗൂഢാലോചന നടത്തിയെന്ന വാദം തള്ളുകയാണെന്നും കെ.സുധാകരൻ പറഞ്ഞു.
ഇൻഡിഡോ വിമാനത്തിൽ ഇനി യാത്ര ചെയ്യില്ലെന്ന ഇ.പി.ജയരാജന്റെ പ്രസ്താവനയെ അദ്ദേഹം പരിഹസിച്ചു. ഇനി ചാർട്ടേണ്ട് വിമാനത്തിലാകും യാത്ര എന്നായിരുന്നു പരിഹാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക