ആദ്യം കാണുമ്പോൾ സുരേഷ് ഗോപി പിന്നെ കാണുമ്പോൾ ഒരു കൊച്ചുകുട്ടി അതാണ് സുരേഷേട്ടൻ എന്ന് ആസിഫ് അലി. സുരേഷ് ഗോപിയെ ആദ്യം കാണുമ്പോൾ കുറച്ച് സീരിയസായിട്ട് തോന്നുമെങ്കിലും അദ്ദേഹത്തോട് അടുക്കും തോറും ഗോകുലിനെക്കാൽ ചെറിയ കുട്ടിയായി നമ്മുക്ക് തോന്നുമെന്നും കാൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ആസിഫ് അലി പറഞ്ഞു.
സുരേഷ് ഗോപിയെക്കുറിച്ചുള്ള നടന്റെ അഭിപ്രായത്തെക്കുറിച്ച് അവതാരകൻ ചോദിച്ചതിന് മറുപടിയായാണ് അദ്ദേഹം സംസാരിച്ചത്. നമ്മളെ എപ്പോഴും കംഫേർട്ടാക്കി വയ്ക്കുന്ന ആളുകളിൽ ഒന്നാണ് അദ്ദേഹം. കുഞ്ഞുങ്ങളെപ്പറ്റിയാണ് അദ്ദേഹം കൂടുതലും സംസാരിക്കുന്നത്. അവർ ഭക്ഷണം കഴിച്ചേ തുടങ്ങി അവരുടെ എല്ലാകാര്യവും അദ്ദേഹം ശ്രദ്ധിക്കുമെന്നും ആസിഫ് പറഞ്ഞു.
താൻ ആദ്യമായി സുരേഷ് ഗോപിയെ നേരിട്ട് കണ്ട അനുഭവവും ആസിഫ് പങ്കുവെച്ചു. ഒരിക്കൽ ആലുവയിലേയ്ക്ക് താൻ പോകുന്ന വഴി സിഗ്നലിൽ വണ്ടി നിർത്തി തന്റെ മുൻപിൽ ഒരു ഓഡി കാറാണ് നിർത്തിയിട്ടിരുന്നത്. ആലുവയിൽ നിന്ന് വന്ന ഒരു പ്രെെവറ്റ് ബസ് പെട്ടന്ന് സിഗ്നൽ കട്ട് ചെയ്ത് റോഡിലേയ്ക്ക് കയറിയതും മുൻപിലെ ഓഡി കാറിൽ നിന്ന് സുരേഷ് ഗോപി ഇറങ്ങി ചെന്ന് ബസ് ഡ്രെെവറെ ചീത്ത പറഞ്ഞു.
ആദ്യം ഷൂട്ടിങ്ങ് ആണെന്നാണ് പലരും കരുതിയത്. പക്ഷേ പിന്നീടാണ് പലർക്കും സത്യം മനസ്സിലായത്. അത്രമാത്രം ജനുവിനായിട്ടുള്ള മനുഷ്യനാണ് അദ്ദേഹം. മറ്റുള്ളവർക്ക് അത്രസഹായം ചെയ്യുന്ന വ്യക്തിയാണെന്നും ആസിഫ് കൂട്ടിച്ചേർത്തു. .
പ്രതികരിക്കാൻ ഇവിടെ എഴുതുക