ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിനെതിരെ ഇടത് അനുകൂലികൾ ഉയർത്തുന്ന വ്യാപക സൈബർ ആക്രമണത്തിനെതിരെ സിനിമാതാരം ഹരീഷ് പേരടി രംഗത്ത്.
ഒരു പാരഡി ഗാനം ആലപിച്ചാണ് അദ്ദേഹം സിനിമയ്ക്കായുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. ”അടിമ കൂട്ടം പാടി.. കടന്നൽ കൂട്ടം പാടി.. ഈ കുഴിയിൽ ചാടിയാടി സിനിമ കാണും മനുഷ്യർ.. ‘‘ ഇതായിരുന്നു ഹരീഷ് പേരടി പാടിയ പാരഡി ഗാനം.
സിനിമയിലെ ദേവദൂതർ പാടിയെന്ന ഗാനത്തിനാണ് അദ്ദേഹം പാരഡി പാടി ഐക്യദാർഢ്യമറിയിച്ചത്.
ചാക്കോച്ചന്റെയും പൊതുവാളിന്റെയും ന്നാ താൻ കേസ് കൊട് എന്ന സിനിമ എല്ലാവരും കാണണമെന്നും ഈ ചിത്രം തിയേറ്ററിലെത്തി കാണുക എന്നത് ഒരു സാമൂഹിക ഉത്തരവാദിത്വവും സാംസ്കാരിക പ്രവർത്തനവുമാണെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക