യോഗാഭ്യാസത്തിന്റെ പ്രധാനമായ വിഷയമാണ് പ്രാണായാമം. നിയന്ത്രണവിധേയമായ ശ്വാസോച്ഛ്വാസത്തിനേയാണ് ഇതുകൊണ്ട് ഉദ്ദേശിയ്ക്കുന്നത്. സ്വാഭാവികമായി നടന്നുകൊണ്ടിരിക്കുന്ന ശ്വാസോച്ഛ്വാസപ്രക്രിയയിൽ ശ്വാസകോശങ്ങളെ വികാസ സങ്കോചങ്ങൾക്ക് വിധേയമാക്കാൻ മാത്രമുള്ള പ്രക്രിയ നടക്കുന്നില്ല എന്ന കാരണത്താൽ ഈ കുറവ് പരിഹരിക്കാനായാണ് യോഗയിൽ പ്രാണായാമം എന്ന അഭ്യാസം ഉൾപ്പെടുത്തിയിരിക്കുന്നത്.
ബോധപൂർവം ചില നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടാണ് ഇവിടെ ശ്വാസോച്ഛ്വാസം നടത്തുന്നത്. ഇപ്രകാരം ആവശ്യമായ ഓക്സിജനും ഊർജ്ജവും ആഗിരണം ചെയ്യപ്പെടുന്നു. യോഗശാസ്ത്രപ്രകാരം മനോനിയന്ത്രണമില്ലായ്മ രോഗങ്ങളായി പരിണമിക്കുന്നു. മനസ്സും ശ്വാസവും പരസ്പരപൂരകങ്ങളാണ്. അന്യോന്യം രഥസാരഥി എന്നാണ് പറയുന്നത്. വികാരതീവ്രത മനസ്സിനെ വികലമാക്കുക വഴി ശ്വാസോച്ഛ്വാസത്തിന്റെ ഗതിവേഗതയേയും മാറ്റുന്നു. നിയന്ത്രണവിധേയമായ ശ്വാസോച്ഛ്വാസം പ്രാണായാമം കൊണ്ട് സാധ്യമാക്കുന്നു.
പ്രാണായാമം ചെയ്യുന്ന രീതി ഇനി പറയുന്നു.
1. സുഖകരമായി ഉറച്ചിരിക്കാന് കഴിയുന്ന ഏതെങ്കിലും ഒരു ആസനത്തില്‍ ഇരിക്കുക. സുഖാസനം, സ്വസ്തികാസനം, പദ്മാസനം, വജ്രാസനം, സിദ്ധാസനം ഇവയില്‍ ഏതെങ്കിലും ഒന്നില്‍)
2. നട്ടെല്ല് നിവര്‍ന്നിരിക്കണം.
3. ശ്വാസകോശത്തിള്ള വായു കഴിയുന്നത്ര പുറത്തേക്ക് ഉച്ഛ്വസിക്കുക.
4. ആദ്യം വലതു തള്ള വിരല്‍ കൊണ്ട് വലതു മൂക്ക് അടച്ച ശേഷം ഇടതു മൂക്കിലൂടെ ശ്വാസം ഉള്ളിലേക്കെടുക്കുക. (പൂരകം)
5. എന്നിട്ട് നടുവിരലും മോതിര വിരലും ചേര്‍ത്ത് ഇടതു മൂക്കും അടയ്ക്കുക. ശ്വാസം ഉള്ളില്‍ തന്നെ നിര്‍ത്തുക.(കുംഭകം)
(തള്ള വിരല്‍ കൊണ്ടുള്ള അതേ സമ്മര്‍ദ്ദം മറുഭാഗത്തും ലഭിക്കാനാണ് രണ്ടു വിരലുകള്‍ ചേര്‍ത്തു പിടിക്കുന്നത്. ചിലര്‍ ഈ ആവശ്യത്തിനായി ചെറു വിരലും ചൂണ്ടു വിരലും ആണ് ചേര്‍ത്തു പിടിക്കുന്നത്. മറ്റു ചിലര്‍ ചൂണ്ടു വിരലും നടു വിരലും ഉപയോഗിക്കുന്നു.)
6. ഇനി വലതു മൂക്ക് തുറന്ന് അതിലൂടെ ശ്വാസം പുറത്തേക്കു വിടുക.
7. തുടര്‍ന്ന് വലതു മൂക്കിലൂടെ തന്നെ ശ്വാസം ഉള്ളിലേക്കെടുക്കുക. (പൂരകം)
8. വലതു മൂക്കടയ്ക്കുക. കുംഭകം ചെയ്യുക.
9. ഇടതു മൂക്ക് തുറക്കുക. അതിലൂടെ ശ്വാസം പുറത്തേയ്ക്കു വിടുക. (രേചകം)
10. ഇങ്ങനെ ഇടതും വലതും നാസാദ്വാരങ്ങളിലൂടെ ശ്വസന വ്യായാമം തുടരുക.
ഇത് 10 -20 തവണ ആവര്‍ത്തിക്കുക.
ഇത് പഠിക്കാന്‍ വിഷമം തോന്നുന്നവര്‍ ആദ്യം ശ്വാസം ഉള്ളിലേക്കെടുക്കുകയും ഇരട്ടി സമയം കൊണ്ട് പുറത്തു വിടുകയും ചെയ്ത് ശീലിക്കുക. രണ്ടു മൂക്കിലൂടെയും ഒരുമിച്ചെടുക്കാം. (വിരലുകള്‍ വച്ച് നാസാദ്വാരങ്ങള്‍ അടയ്ക്കുന്ന രീതി പിന്നീട് പഠിച്ചാല്‍ മതി). രണ്ടു മൂക്കിലൂടെയും പുറത്തു വിടാം.
അത് പഠിച്ചാല്‍ പിന്നെ ശ്വാസം ഉള്ളിലെടുക്കുകയും ഇരട്ടി സമയം ഉള്ളില്‍ നിര്‍ത്തിയ ശേഷം ഇരട്ടി സമയം കൊണ്ടു തന്നെ പുറത്തു വിടുകയും ചെയ്യാന്‍ പഠിക്കുക.
എന്നിട്ട് ശ്വാസം ഉള്ളിലെടുത്ത് അതിന്റെ നാലിരട്ടി സമയം ഉള്ളില്‍ നിര്‍ത്തിയ ശേഷം ഇരട്ടി സമയം കൊണ്ട് പുറത്തു വിട്ട് ശീലിക്കുക.
എന്നിട്ട് ഓരോ മൂക്കിലൂടെയും എടുത്ത് മറു മൂക്കിലൂടെ പുറത്തു വിടുന്ന രീതി ശീലിക്കുക.
ഈ പ്രാണായാമ രീതിയ്ക് അനുലോമ – വിലോമ പ്രാണായാമം എന്നു പറയുന്നു. സാധാരണ ചെയ്യുന്ന പ്രാണായാമം ഇതാണ്. ഇതിന് നാഡീശോധന പ്രാണായാമം എന്നും പറയും.
അമിത രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം എന്നിവ ഉള്ളവര്‍ ശ്വാസം നാലിരട്ടി സമയം ഉള്ളില്‍ നിര്‍ത്തരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക