ഡൽഹി: പരുക്കിനെത്തുടർന്ന് യുഎസ് ഓപ്പണും നഷ്ടമാകുമെന്ന് ഉറപ്പായതോടെ വിരമിക്കൽ തീരുമാനം മാറ്റാൻ ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസ തീരുമാനിച്ചു.
ഈ മാസമാദ്യം കനേഡിയൻ ഓപ്പണിനിടെയാണ് സാനിയയ്ക്കു പരുക്കേറ്റത്. അതിനു ശേഷം സിൻസിനാറ്റി ഓപ്പണിലും സാനിയ മത്സരിച്ചിരുന്നു.
പിന്നീടു സ്കാൻ ചെയ്തപ്പോഴാണ് പരുക്കിന്റെ ഗൗരവം മനസ്സിലായതെന്ന് സാനിയ പറഞ്ഞു. ‘യുഎസ് ഓപ്പണിൽ നിന്നു പിൻമാറുന്നു. വിരമിക്കൽ തീരുമാനത്തിലും ചില മാറ്റങ്ങൾ വരും; അറിയിക്കാം..’’– സാനിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക