കഴക്കൂട്ടം: നിയന്ത്രണം വിട്ട ആംബുലൻസ് ഇടിച്ചു പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ ബൈക്ക് യാത്രികൻ മരിച്ചു.
കഴക്കൂട്ടത്ത് ബ്ലോക്ക് ഓഫിസിനു സമീപം കുഴിയിൽ വീഴാതിരിക്കാൻ കാർ ബ്രേക്കിടുന്നതിനിടെയാണ് പുറകെ വന്ന ആംബുലൻസ് നിയന്ത്രണം വിട്ട് ഡിവൈഡറിലും എതിരെ വന്ന കാറിലും സ്കൂട്ടറിലും ഇടിച്ചത്.
സ്കൂട്ടർ യാത്രികൻ, ചന്തവിള ദീപത്തിൽ പ്രേമകുമാരിയുടെയും പരേതനായ ശശിധരൻ നായരുടെയും മകൻ ധനീഷ് (ചന്ദു 33)ആണ് മരിച്ചത്.
ചന്തവിളയിലെ അഗ്രിച്ചറൽ കോ ഓപ്പറേറ്റീവ് സൊസൈറ്റിയിലെ ജീവനക്കാരനാണ് ധനീഷ്. അനുപമയാണ് ഭാര്യ. സഹോദരി ധന്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക