തേനി: സഹോദരി പ്രണയവിവാഹം കഴിച്ചതിന്റെ വിരോധത്തിൽ സഹോദരൻ സ്റ്റേഷനിലെത്തി വധൂവരന്മാർ സഞ്ചരിച്ചിരുന്ന വാഹനം കത്തിച്ചു.
തേനി ചിന്നമനൂരിലാണു സംഭവം. ചിന്നമനൂർ സ്വദേശിയുടെ വിവാഹത്തിനു ശേഷമാണു സംഭവം.
പ്രണയവിവാഹമായിരുന്നു. മകളെ കാണാനില്ലെന്ന പരാതിയുമായി വധുവിന്റെ പിതാവ് ചിന്നമനൂർ സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ബന്ധുക്കൾ പ്രശ്നമുണ്ടാക്കുമെന്നു ഭയന്ന് വിവാഹത്തിനു ശേഷം ദമ്പതികൾ അതേ സ്റ്റേഷനിൽ അഭയം തേടി.
പൊലീസ് ബന്ധുക്കളെ സ്റ്റേഷനിലേക്കു വിളിപ്പിച്ച് ചർച്ച നടത്തുന്നതിനിടെ വധുവിന്റെ സഹോദരനും സംഘവും സ്ഥലത്തെത്തി ദമ്പതികൾ സഞ്ചരിച്ച ആഡംബര കാർ സ്റ്റേഷനു മുൻപിൽ പെട്രോളൊഴിച്ചു കത്തിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക