വയനാട് വൈത്തിരിയിൽ കൊക്കയിലേക്ക് വീണ 5 സഞ്ചാരികളിൽ ഒരാൾ മരിച്ചു. കൽപ്പറ്റ പെരുന്തട്ട സ്വദേശി അഭിജിത്ത് ആണ് മരിച്ചത്.ഒരാൾക്ക് പരിക്കുണ്ട്. പരിക്കേറ്റയാളെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം മൂന്ന് പേർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു വൈത്തിരി മേലെ തളിമല ഭാഗത്തെ കൊക്കയിലാണ് കൽപ്പറ്റ പെരുന്തട്ട സ്വദേശികളായ 5 പേർ വീണത്. തളിമലയിൽ നിന്നും എട്ട് കിലോമീറ്റർ കുത്തനെയുള്ള കൊക്കയിലേക്കാണ് ഇവർ വീണത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക