ശരീരത്തിലുണ്ടാകുന്ന വീക്കം എന്നിവ തടയാനായി സുഗന്ധദ്രവ്യങ്ങൾ ഉപയോഗിച്ച് ഒരു ഹെർബൽ ടീയുണ്ടാക്കി കുടിക്കാവുന്നതാണ്.
ആന്റീ-ഇൻഫ്ലമേറ്ററി പാനീയങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് അമിത ശരീരഭാരം, വിഷാദം, ഹൃദ്രോഗം, പ്രമേഹം, മെറ്റബോളിക് സിൻഡ്രോം, എന്നിങ്ങനെ മറ്റു നിരവധി രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുമെന്ന് ഗവേഷണം പറയുന്നു.
ഹെർബൽ ടീ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന സുഗന്ധവ്യഞ്ജനങ്ങളായ പുതിന, ഇഞ്ചി, മഞ്ഞൾ തുടങ്ങിയവയ്ക്ക് അനവധി ഗുണങ്ങളുണ്ട്.
അത്തരത്തിലുള്ള ഒരു ഔഷധക്കൂട്ടാണ് മഞ്ഞൾ ചായ.
ചേരുവകൾ
- വെള്ളം – 1/2 കപ്പ്
- ഉണങ്ങിയ ഇഞ്ചി പൊടി – ¼ ടീസ്പൂൺ
- കുരുമുളക് പൊടി – ഒരു നുള്ള്
- മഞ്ഞൾ പൊടി – ¼ ടീസ്പൂൺ
- നെയ്യ് – ¼ ടീസ്പൂൺ
- ശർക്കര – പാകത്തിന്
പാകം ചെയ്യണ്ട രീതി
1/2 കപ്പ് വെള്ളത്തിൽ എല്ലാ ചേരുവകളും ചേർത്ത് 10 മിനിറ്റ് തിളപ്പിക്കുക.
എങ്ങനെയാണ് കുടിക്കേണ്ടത് ?
വൃത്തിയായി അരിച്ചെടുത്ത് കുടിക്കുക.മഞ്ഞൾ ചായ പ്രതിരോധശേഷി ശക്തിപ്പെടുത്തി സീസണൽ അലർജികൾക്കെതിരെ പോരാടാൻ സഹായിക്കുന്നു.
എപ്പോഴൊക്കെ കുടിക്കാം
രണ്ടാഴ്ച്ചയിലൊരിക്കല്‍ ദിവസത്തില്‍ ഒരു നേരം എന്ന കണക്കില്‍ ഇതു കുടിക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക