പത്മം എന്നാല്‍ താമര എന്നാണ്, താമരയുടെ പോസില്‍ ഇരിക്കുന്നതിനെയാണ് പത്മാസനം എന്ന് പറയുന്നത്. ഇത് മെഡിറ്റേഷന്‍ ചെയ്യുമ്പോള്‍ ഇരിക്കുന്ന പോസ് ആണ്. കണങ്കാലുകള്‍ക്കും തുടകള്‍ക്കും പെല്‍വിക് ഭാഗത്തും എല്ലാം പത്മാസനത്തിന്റെ ഗുണങ്ങള്‍ എത്തുന്നു. ഇതു മാത്രമല്ല വേറെയും ഒരുപാട് ഗുണങ്ങൾ പത്മാസനം ചെയ്യുന്നതിലൂടെ ലഭിക്കുന്നു.
പത്മാസനം ചെയ്യുമ്പോള്‍ ആഴത്തിലുള്ള ശ്വസനം അത്യാവശ്യമായ ഒന്നാണ്. ഇത് നിങ്ങളുടെ ഓരോ അവയവങ്ങളിലേക്കും ഉള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനും ഹൃദയാഘാതത്തിനുള്ള സാധ്യതയെ കുറക്കുകയും ചെയ്യുന്നു.
പത്മാസനം ചെയ്യുന്നത് നിങ്ങളുടെ രക്തപ്രവാഹം വര്‍ദ്ധിപ്പിക്കുകയും വയറിന്റെ ഭാഗത്തുണ്ടാവുന്ന അസ്വസ്ഥതകളെ കുറക്കുന്നതിന് സഹായിക്കുന്നതിനും മികച്ചതാണ്. ദഹന പ്രശ്നങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് എന്തുകൊണ്ടും മിതച്ച ഗുണങ്ങള്‍ നല്‍കുന്നതാണ് ഈ ആസനം.
പ്രസവം എളുപ്പത്തിലാക്കുന്നതിന് പത്മാസനത്തില്‍ ഇരിക്കുന്നത് സഹായിക്കുന്നു. കാരരണം ഇത് നമ്മുടെ ഇടുപ്പ് ഭാഗത്തെ വികസിക്കുന്നതിന് കാരണമാകുന്നു. അതോടൊപ്പം തന്നെ ശരീരത്തിലെ പേശികളെ ശക്തിപ്പെടുത്തുകയും പ്രസമ സമയത്തെ വേദന കുറക്കുകയും ചെയ്യുന്നു.
ആര്‍ത്തവ സമയത്തുണ്ടാവുന്ന വേദന പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് എന്തുകൊണ്ടും പത്മാസനം. പേശികളെ വലിച്ച് നീട്ടുകയും പെല്‍വിക് ഭാഗത്ത് വേദന കുറക്കുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ നിങ്ങളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക