ഉദാഹരണം സുജാത എന്ന ചിത്രത്തിൽ മഞ്ജു വാര്യർക്കൊപ്പമാണ് അനശ്വര രാജന്റെ സിനിമയിലേക്കുള്ള കടന്നുവരവ്. അതൊരു മികച്ച തുടക്കം തന്നെയായിരുന്നു. പിന്നീടിങ്ങോട്ട് കേന്ദ്ര കഥാപാത്രങ്ങളിൽ അനശ്വരയുടെ ഒരുപാട് നല്ല ചിത്രങ്ങളാണ് വെള്ളിത്തിരയിലെത്തിയത്. അനശ്വര സുപ്രധാന വേഷത്തിലെത്തിയ ചിത്രങ്ങൾ തന്നെയാണ് താരത്തിന് ലഭിച്ചത് എന്നുള്ളത് ഏറെ പ്രത്യേകതയുള്ള കാര്യമാണ്.
‘ഞങ്ങൾ വീണ്ടും തിരിച്ചെത്തി’, കിടിലൻ ലുക്കിൽ രഞ്ജിനിമാർ
മാത്രമല്ല, പ്രശസ്തമായ വസ്ത്ര വ്യാപാരത്തിന്റെ പരസ്യത്തിലും അടുത്തിടെ അനശ്വര എത്തി. അതേസമയം അനശ്വര കേന്ദ്ര കഥാപാത്രമായി എത്തിയ മൈക്ക് എന്ന ചിത്രത്തിന്റെ നിർമാതാവ് ജോൺ എബ്രഹാം ആയിരുന്നു എന്നത് മറ്റൊരു കാര്യം. അഭിനയത്തിൽ മാത്രമല്ല, അതിലുപരി നിലപാടുകൾകൊണ്ടും വ്യത്യസ്തയാണ് അനശ്വര.
ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍ഫ്ളൂവന്‍സര്‍; പ്രധാനമന്ത്രിയെ പുകഴ്ത്തി അക്ഷയ് കുമാർ
ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫോട്ടോകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ബീച്ചിൽ കറുത്ത വസ്ത്രമണിഞ്ഞ് അതീവ സുന്ദരിയായാണ് താരം എത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക