ചീരയിലും മറ്റ് ഇലക്കറികളിലും ധാരാളം വിറ്റാമിനുകളും മിനറൽസും ഉണ്ട്. ചീരയിൽ ഫൈറ്റോകെമിക്കലുകൾ അടങ്ങിയിട്ടുണ്ട് ഇത് കാൻസർ രോഗത്തെ പ്രതിരോധിക്കും ഒപ്പം ഓക്സിഡേറ്റീവ് ഡയമേജ്, ഇൻഫ്ലാമേഷൻ തുടങ്ങിയ രോഗങ്ങളും തടയുന്നു.
സുഗന്ധ വ്യഞ്ജനമായ ഇഞ്ചിയുടെ ഗുണങ്ങൾ നമുക്ക് ആരും പറഞ്ഞുതരേണ്ട ആവശ്യമില്ല, ആഹാരത്തിൽ ചേർക്കുന്നതിനോടോപ്പം അടുക്കള വൈദ്യമായും ഇഞ്ചി ഉപയോഗിക്കാറുണ്ട്. ഇഞ്ചിയിൽ അടങ്ങിയിരിക്കുന്ന ജിഞ്ചെറോൾ എന്ന ആന്റി ഓക്സിഡന്റ് തൊണ്ടയിലേയും ശ്വാസ നാളിയിലേയും അണുബാധ തടയാൻ സഹായിക്കുന്നു. ദിവസേനയുള്ള ഭക്ഷണങ്ങളിലും ചായയിലും ജ്യൂസിലുമെല്ലാം ജിഞ്ചർ ചേർത്ത് കഴിക്കുന്നത് പല രോഗങ്ങളെയും തടയാൻ സഹായിക്കുന്നു.
.ഔഷധഗുണങ്ങളുള്ള പച്ചക്കറികളിൽ ബ്രൊക്കോലിക്ക് വളരെ പ്രധാന സ്ഥാനമാണുള്ളത്. ബ്രോക്കോളി സൾഫോറാഫെയ്നിന്റെ (എസ്എഫ്എൻ) ഉറവിടമാണെന്നാണ് പഠനങ്ങൾ പറയുന്നത്. ഇതിന് കാൻസറിനെ പ്രതിരോധിക്കുന്നതിനോടൊപ്പം ആന്റി ഓക്സിഡന്റ് ആന്റി ഇൻഫ്ലാമേറ്ററി ഗുണങ്ങളും ഉണ്ട്.
. ആപ്പിളിൽ ധാരാളം ആന്റിഓക്സിഡന്റുകളും ഫൈറ്റോകെമിക്കലുകൾ (കാറ്റെച്ചിൻസ്, ക്ലോറോജെനിക് ആസിഡ്, ഫ്ലോറിഡ്സിൻ പോലുള്ളവ) അടങ്ങിയിട്ടുണ്ട്. ഇത് ആസ്ത്മ, കാൻസർ, ഇൻഫ്ലാമേഷൻ, ഹൃദയ സംബന്ധമായ അസുഖങ്ങൾ തുടങ്ങി ധാരാളം അസുഖങ്ങൾക്ക് നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക