കറിവേപ്പില, തൈര്, ചുവന്നുള്ളി, തുളസി എന്നിവ അരച്ചെടുക്കുക. അതിന് ശേഷം ഇതൊരു തുണി ഉപയോഗിച്ച് അരിച്ച് എടുക്കാം. മുടിയിൽ പാക്ക് ഇടുന്നതിന് മുൻപ് അൽപ്പം എണ്ണ തലയിൽ തേച്ച ശേഷം ഈ പാക്ക് തലയിൽ തേച്ച് പിടിപ്പിക്കാം.
കൈ കൊണ്ടോ കോട്ടൺ കൊണ്ടോ ഈ പാക്ക് തലയോട്ടിയിലും മുടിയിലും നന്നായി തേച്ച് പിടിപ്പിക്കാവുന്നതാണ്. നല്ല കറുത്ത ഇടതൂർന്ന മുടിക്ക് മികച്ചതാണ് ഈ പാക്ക്. നന്നായി പാക്ക് മസാജ് കൂടി ചെയ്യാം. 20 മിനിറ്റ് തലയിൽ വച്ച ശേഷം വീര്യം കുറച്ച ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക