കണ്ണൂർ: പഴയങ്ങാടി മാടായി പാറയിൽ ഏക്കർ കണക്കിന് പുൽമേടുകളിൽ വൻ തീപിടുത്തം. ഇന്നലെ രാവിലെയാണ് തീപിടുത്തമുണ്ടായത്. മാടായി പാറയിലെധാരികൻ കോട്ടക്ക് സമീപത്തെ പുൽമേടിലാണ് തീപിടുത്തമുണ്ടായത്.
തീയും പുകയും ഉയർന്നതോടെ നാട്ടുകാർ പോലീസിലും ഫയർഫോഴ്സിലും വിവരമറിയിക്കുകയായിരുന്നു. പയ്യന്നൂർ ഫയർസ്റ്റേഷനിൽ നിന്നും സ്റ്റേഷൻ ഓഫീസർ ടി.കെ.സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ അഗ്നിശമന സേനയുടെ രണ്ട് യൂണിറ്റുമായി സ്ഥലത്തെത്തി തീയണച്ചു.
അലക്ഷ്യമായി വലിച്ചെറിയുന്നമാലിന്യത്തിന് തീയിടുന്നതും വേനൽ ചൂടും മാടായി പാറയിൽ പുൽമേടുകളിൽ തീപിടിക്കുന്നത് പതിവായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക