സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി. വയനാട്ടില്‍ കൊവിഡ് ക്ലസ്റ്റര്‍ രൂപപ്പെട്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു . പരിശോധന വ്യാപിപ്പിക്കാന്‍ ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട് .
പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. ഓക്സിജന്‍ ലഭ്യത ഉറപ്പാക്കാന്‍ ആശുപത്രികള്‍ക്ക് ആരോഗ്യമന്ത്രി നിര്‍ദേശം നല്കി. മറ്റ് സജ്ജീകരണങ്ങളും ഉറപ്പാക്കണമെന്നും ആശുപത്രികള്‍ക്ക് നിര്‍ദേശമുണ്ട്.
സംസ്ഥാനതത് ഇന്ന് പുതിയ 1,801 കേസുകളാണ് സ്ഥിരീകരിച്ചത്. എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകളുള്ളത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന കൊവിഡ് ബാധിതരുടെ എണ്ണത്തിലും വന്‍ വര്‍ധയാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക