മലയാളികൾ ഏറെ നാളായി കാത്തിരിക്കുന്ന, പ്രളയം പ്രമേയമാക്കിയ ‘2018 എവരിവണ്‍ ഈസ് എ ഹീറോ’ മേയ് അഞ്ച് മുതൽ തിയറ്ററുകളിലെത്തുകയാണ്. ഇതുവരെ കാണാത്ത വ്യത്യസ്തമായ ഒരു പ്രൊമോഷൻ രീതിയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഉപയോഗിച്ചിരിക്കുന്നത്. സിനിമയുടെ പോസ്റ്ററുകൾ പതിച്ചുകൊണ്ട്, മലയാളിയുടെ ചങ്കുറപ്പിന്റെ കഥയുമായി ജനശതാബ്ദി എക്സ്പ്രസ്സ് ഓടി തുടങ്ങി. ‘2018 എവരിവണ്‍ ഈസ് എ ഹീറോ’ വെറുമൊരു സിനിമയല്ലെന്ന് പറയുന്നു അണിയറക്കാര്‍, മറിച്ച് മലയാളികളുടെ ആത്മവിശ്വാസത്തിന്റെയും മനോധൈര്യത്തിന്റെയും കഥയാണെന്നും. പ്രളയത്തിൽ തകർന്ന നാടിനെ കരളുറപ്പോടെ നേരിട്ട, കേരളത്തിന്റെ ഒത്തൊരുമയെ ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തുന്ന ചിത്രം പ്രേക്ഷകരിലേക്കെത്താൻ ഇനി ദിവസങ്ങൾ മാത്രം.
ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ്ണ ബാലമുരളി, തൻവി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ജാഫർ ഇടുക്കി, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോ. റോണി, ശിവദ, വിനീത കോശി തുടങ്ങിയ മുൻനിര താരങ്ങൾ അണിനിരക്കുന്ന ഈ ചിത്രം ‘കാവ്യാ ഫിലിംസ്’, ‘പി കെ പ്രൈം പ്രൊഡക്ഷൻസ് ‘എന്നിവയുടെ ബാനറിൽ വേണു കുന്നപ്പിള്ളി, സി കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. അഖിൽ പി ധർമജന്റേതാണ് സഹതിരക്കഥ.
പ്രതികരിക്കാൻ ഇവിടെ എഴുതുക