രാജ്യത്തിന് വെളിയിലേക്ക് പോകാതെ തന്നെ യുഎഇ വിസ ഇനി പുതുക്കുവാൻ സാധിക്കും. യുഎഇയില്‍ എത്തിയിട്ടുള്ള വിദേശികൾക്ക് അവിടെ താമസിച്ച് തന്നെ വിസാ കാലാവധി 30 ദിവസത്തേക്ക് കൂടി ദീർഘിപ്പിക്കുവാൻ സാധിക്കും. 30 ദിവസത്തേയും 60 ദിവസത്തേയും കാലാവധിയുള്ള സന്ദര്‍ശക വിസകളില്‍ എത്തിയിട്ടുള്ളവർക്കാണ് ഇത് സാധിക്കുക.
മുഖത്തെ കരുവാളിപ്പും കറുത്ത പാടുകളും അകറ്റാന്‍ ഗ്രീന്‍ ടീ ഉപയോഗിക്കാം…
ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ്, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ് തുടങ്ങിയവയാണ് ഇത് സംബന്ധിച്ചുള്ള തീരുമാനം കൈക്കൊണ്ടത്. നേരത്തെയും ഇതേ സൗകര്യം നൽകിയിരുന്നുവെങ്കിലും പിന്നീട് നിർത്തലാക്കുന്ന സ്ഥിതിയുണ്ടായി.
അതേസമയം, ഒരു സന്ദര്‍ശക വിസയുടെ കാലാവധി പരമാവധി ദീര്‍ഘിപ്പിക്കാനാവുന്നത് 120 ദിവസം വരെയാണെന്നും വ്യക്തമാക്കുന്നു. ഒരു മാസത്തേക്ക് വിസ ദീര്‍ഘിപ്പിക്കാന്‍ ഏകദേശം 1150 ദിര്‍ഹമാണ് ചെലവ് വരുന്നതെന്ന് ട്രാവല്‍ ഏജന്‍സികളും വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക