ഒമർ ലുലുവിന്റെ “ഒരു അഡാർ ലവ്” എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച് നടിയാണ് പ്രിയ വാര്യർ. ചിത്രത്തിൽവളരെയധികം ജനപ്രീതി നേടിയ രംഗങ്ങളിൽ ഒന്നായിരുന്നു പ്രിയ വാര്യരുടെ കണ്ണിറുക്കൽ.
ഇപ്പോൾ ആ കണ്ണിറുക്കൽ രംഗം തന്റെ ആശയം ആയിരുന്നു എന്നാണ് പ്രിയ വാര്യർ പറയുന്നത്. പേളി മാണിയുമൊത്തുള്ള ഒരു അഭിമുഖത്തിനിടെ കണ്ണിറുക്കൽ സംവിധായകന്റെ ഐഡിയ ആണോ എന്ന ചോദ്യത്തിന് അത് താൻ തന്റെ കയ്യിൽ നിന്നും ഇട്ടതാണ് എന്നായിരുന്നു പ്രിയയുടെ മറുപടി. വീഡിയോ വളരെ പെട്ടെന്ന് വൈറലായത്തോടെ സംഭവത്തിൽ പ്രതികരിച്ചുകൊണ്ട് എത്തിയിരിക്കുകയാണ് സംവിധായകൻ ഒമർ ലുലു.
കണ്ണിറുക്കൽ ആശയം ഒമർ ലുലുവിന്റേതാണെന്നു വർഷങ്ങൾക്ക് മുൻപ് പ്രിയ തന്നെ പറയുന്ന വീഡിയോക്കൊപ്പമാണ് സംവിധായകൻ പ്രതികരിച്ചിരിക്കുന്നത്. “ഇത് എന്റെ സിനിമയിലൂടെ വന്ന് പിന്നീട് ഓർമ്മ നഷ്ടപ്പെട്ടവർക്ക് സമർപ്പിക്കുന്നു” എന്ന ക്യാപ്ഷനോടൊപ്പം വലിയ ചന്ദനാദി എണ്ണയുടെ ചിത്രവും സംവിധായകൻ ചേർത്തിട്ടുണ്ട്.നിരവധി ആളുകളാണ് ഒമർ ലുലുവിന്റെ പോസ്റ്റിന് കമന്റുകളുമായി എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക