തിരുവനന്തപുരം: പത്തുകോടിയുടെ മണ്‍സൂണ്‍ ബംപര്‍ ഒന്നാം സമ്മാനമായ പത്തുകോടി രൂപ ഹരിതകര്‍മ്മ സേനാംഗങ്ങള്‍ ചേര്‍ന്നെടുത്ത ടിക്കറ്റിനാണ്. മലപ്പുറം പരപ്പനങ്ങാടി നഗരസഭയിലെ 11 വനിതകളെയാണ് ഭാഗ്യം തേടിയെത്തിയത്. സമ്മാനാര്‍ഹമായ ടിക്കറ്റ് പരപ്പനങ്ങാടിയിലെ പൊതുമേഖല ബാങ്കില്‍ ഏല്‍പ്പിച്ചു.
പാലക്കാടുള്ള കാജാ ഹുസൈന് എന്ന ഏജന്റ് വിറ്റ MB 200261 നമ്പര്‍ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. കുറ്റിപ്പുറത്തെ വില്പനക്കാരന് കൈമാറിയ ടിക്കറ്റിനാണ് സമ്മാനമെന്നാണ് കാജാ ഹുസൈന് മാധ്യമങ്ങളോട് പ്രതികരിച്ചത്. പത്തു ലക്ഷം വീതം അഞ്ചുപേര്‍ക്കാണ് രണ്ടാം സമ്മാനം.
MA 475211, MB 219556, MC 271281, MD 348108, ME 625250 എന്നി ടിക്കറ്റുകള്‍ക്കാണ് രണ്ടാം സമ്മാനം അടിച്ചിരിക്കുന്നത്. തിരുവനന്തപുരം ഗോര്‍ക്കി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്. പാലക്കാട്ടെ ന്യൂ സ്റ്റാര്‍ ഏജന്‍സിയില്‍ നിന്നാണ് പത്ത് കോടിയുടെ ഒന്നാം സമ്മാനാര്‍ഹമായ ടിക്കറ്റ് കുറ്റിപ്പുറത്തെ കച്ചവടക്കാരന് കൈമാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക