എല്ലാ വീടുകളിലും സുലഭമായി ലഭിക്കുന്ന ഒന്നാണ് പപ്പായ. പപ്പായ നമ്മൾ കറി വയ്ക്കാനും തോരൻ ഉണ്ടാക്കാനും ഒക്കെ എടുക്കുമെങ്കിലും പപ്പായ കുരു നമ്മൾ കളയുകയാണ് പതിവ്. വളരെയധികം ആരോഗ്യ ഗുണങ്ങൾ ഉള്ള പപ്പായയുടെ കുരുവും ആരോഗ്യഗുണങ്ങളാൽ സമ്പുഷ്ടമാണ്. പപ്പായ കുരുവിന്റെ ആരോഗ്യഗുണങ്ങൾ അറിയാത്തതാണ് നമ്മൾ കുരു കളയുന്നതിനുള്ള പ്രധാന കാരണം.
എന്തൊക്കെയാണ് പപ്പായ കുരുവിന്റെ ഗുണങ്ങൾ എന്നും ഇത് എന്തിനൊക്കെയാണ് ഉപയോഗിക്കേണ്ടത് എന്നും നമുക്കൊന്ന് നോക്കാം. കൊളസ്ട്രോൾ കുറയ്ക്കുന്നതിനും ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്തുന്നതിനും പപ്പായ കുരുവിൽ ധാരാളമായി അടങ്ങിയ ഫൈബറും ഓലിക്കാസിഡും മോണോസാച്വറേറ്റഡ് ഫാറ്റി ആസിഡുംസഹായിക്കും.
പപ്പായക്കുരു എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് നമുക്ക് നോക്കാം. നല്ലതുപോലെ കഴുകി വൃത്തിയാക്കിയെടുത്ത പപ്പായ കുരു നല്ലതുപോലെ ഉണക്കിയെടുക്കണം. ഉണക്കിയെടുത്ത പപ്പായക്കുരു പൊടിച്ചെടുത്ത് സാലഡുകളിലും സ്മൂത്തികളിലും ഉപയോഗിക്കാം. ഫൈബർ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ പപ്പായകുരു വിശപ്പ് നിയന്ത്രിച്ച് ശരീരഭാരം കുറക്കുന്നതിനും സഹായിക്കും.
ഇതിൽ അടങ്ങിയ വിറ്റാമിൻ സി രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ചർമ്മത്തിന്റെയും തലമുടിയുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. ആർത്തവ സംബന്ധമായ വയറുവേദനയ്ക്കും ദഹനസംബന്ധമായ പ്രശ്നങ്ങൾക്കും ഉണക്കിപ്പൊടിച്ച പപ്പായ കുരു ഒരു ഗ്ലാസ് വെള്ളത്തിലോ ജ്യൂസിലോ കലക്കി കുടിക്കുന്നത് ഗുണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക