കൗമാരപ്രണയം, വിവാഹം തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെട്ട പോക്സോ കേസുകളിൽ പലതിലും ആൺകുട്ടി ജയിലിലാവുകയും പെൺകുട്ടി ദുരിതത്തിലാവുന്നതും ഒഴിവാക്കുന്നതിനായി ശിക്ഷ കുറയ്ക്കുന്ന ഭേദഗതിക്കാണ് ദേശീയ നിയമ കമ്മീഷന്റെ ശുപാർശ വന്നിരിക്കുന്നത്. പതിനാറ് വയസിന് മുകളിൽ പ്രായമുള്ള ഇരയുടെയും പ്രതിയുടെയും കാര്യത്തിൽ മാത്രമാണ് ഈ ശുപാർശ.
കൗമാര പ്രണയത്തിനിടെ 16 നും 18 നും ഇടയ്ക്ക് പ്രായമുള്ള പെൺകുട്ടി ശാരീരിക ബന്ധത്തിന് മൗനാനുവാദം നൽകിയെന്ന് കണ്ടെത്തിയാൽ ഈ വകുപ്പ് പ്രാകാരം പോക്സോ നിയമത്തിലെ 10 വർഷമെന്ന ശിക്ഷയേക്കാൾ കുറഞ്ഞ ശിക്ഷ ആൺകുട്ടിക്ക് നൽകുന്നത് സംബന്ധിച്ച് കോടതികൾക്ക് തീരുമാനമെടുക്കാനുള്ള മാർഗ നിർദ്ദേശങ്ങളാണ് നിയമ കമ്മീഷൻ മുന്നോട്ട് വച്ചത്.
കൗമാര പ്രണയവും തുടർന്നുള്ള ശാരീരിക ബന്ധവും ഉൾപ്പെടെയുള്ള പല കേസുകളിലും രാജ്യത്തെ കോടതികൾക്ക് മുന്നിൽ എത്തുമ്പോൾ ഉണ്ടാകുന്ന നിയമ വിഷയങ്ങളിൽ പരിഹാരം കാണാനാണ് നിയമ കമ്മീഷന്റെ പുതിയ ശുപാർശ. ഇങ്ങനെയുള്ള കേസുകള്‍ കോടതികൾ പരിഗണിക്കുമ്പോൾ കേസിന്റെ സാഹചര്യവും വസ്തുതകളും പരിഗണിച്ച് കോടതിക്ക് തീരുമാനമെടുക്കാൻ കഴിയുന്ന തരത്തിൽ പോക്സോ നിയമത്തിൽ ഭേദഗതി കൊണ്ടുവരണമെന്ന ശുപാർശാണ് കമ്മീഷൻ നൽകിയതെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക