പനങ്കുല പോലുള്ള കറുത്ത ഇടതൂർന്ന മുടി ഏതൊരു പെൺകുട്ടിയുടെയും സ്വപ്നമാണ്. എന്നാൽ തലയോട്ടി സംബന്ധമായ പ്രശ്നങ്ങൾ കൊണ്ടും ഹോർമോൺ വ്യതിയാനങ്ങൾ, മുടികൊഴിച്ചിൽ, താരൻ എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ കാരണവും മുടി വളർച്ച ലഭിക്കാത്തവരും ഏറെയാണ്. താരൻ, മുടികൊഴിച്ചിൽ തുടങ്ങിയ മുടി സംബന്ധിയായ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം നൽകുന്ന ഒരു ഷാംപൂവാണ് തയ്യാറാക്കാൻ പോകുന്നത്.
ഇതിനായി ആദ്യം തന്നെ കുറച്ച് വെള്ളം തിളപ്പിക്കണം. തിളച്ച വെള്ളത്തിലേക്ക് കുറച്ച് ചായപ്പൊടി ചേർത്ത് 5 മിനിറ്റ് നേരം നല്ലതുപോലെ തിളപ്പിച്ച് എടുക്കണം. നല്ലതുപോലെ തിളച്ചതിനു ശേഷം ഇത് ഒരു പാത്രത്തിലേക്ക് അരിച്ച് മാറ്റാം. പിന്നീട് ഇതിലേക്ക് ഏതെങ്കിലും ഒരു മൈൽഡ് ഷാംപൂ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് പതപ്പിച്ച് എടുക്കണം.
നല്ലതുപോലെ പതഞ്ഞു വന്നതിന് ശേഷം അതിലേയ്ക്ക് ഒരു ചെറുനാരങ്ങയുടെ പകുതി പിഴിഞ്ഞ് ഒഴിക്കാം. നല്ലതുപോലെ മിക്സ് ചെയ്ത് യോജിപ്പിച്ചതിനുശേഷം തലയിൽ ഷാംപൂ ആയി ഉപയോഗിക്കാം. ആഴ്ചയിൽ രണ്ടു പ്രാവശ്യം ഈ ഷാംപൂ ഉപയോഗിക്കുന്നത് തലമുടിയുടെ എല്ലാവിധ പ്രശ്നങ്ങൾക്കും പരിഹാരം നൽകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക