സംസ്ഥാനത്ത് ചെറുകിട മാർക്കറ്റുകളിൽ ഉള്ളി വില വർധിക്കുന്നതായി റിപ്പോർട്ട്. മഹാരാഷ്ട്രയിൽ നിന്ന് ലോഡ് വരുന്നത് കുറഞ്ഞതാണ് സംസ്ഥാനത്ത് ചെറിയുള്ളി വെളുത്തുള്ളി എന്നിവയുടെ വില 100 കടക്കാൻ ഇടയാക്കിയത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
ചെറുകിട കച്ചവടക്കാർ 120 രൂപ വരെ ഈടാക്കിയാണ് ഉള്ളി വിൽക്കുന്നത്. പച്ചക്കറി വില കുറഞ്ഞതിന്റെ ആശ്വാസത്തിൽ ഇരിക്കുന്നവർക്ക് ഇടിത്തീ ആയാണ് ഉള്ളി വെളുത്തുള്ളി എന്നിവയുടെ വിലയിൽ വൻവർധനവ് ഉണ്ടായത്.
മൊത്തം മാർക്കറ്റുകളിലടക്കം മഹാരാഷ്ട്രയിൽ നിന്ന് ചെറിയ ഉള്ളി വെളുത്തുള്ളി എന്നിവയുടെ വരവ് കുറഞ്ഞതോടെ കിലോയ്ക്ക് 100 മുതൽ 120 രൂപ വരെ നിരക്കിലാണ് ചെറുകിട മാർക്കറ്റുകളിൽ ഉള്ളി വിൽപ്പന നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക