ഡല്‍ഹി: സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് തടയാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. വ്യാജ വാര്‍ത്തകള്‍ തടയുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സമൂഹ മാധ്യമ കമ്പനികളെ അറിയിച്ചു. ഇതിനായുള്ള നിര്‍ദേശങ്ങളും സര്‍ക്കാര്‍ കമ്പനികള്‍ക്ക് നല്‍കിയതായാണ് റിപ്പോര്‍ട്ട്.
മെറ്റ, യൂട്യൂബ്, എക്സ്, ടെലഗ്രാം, ഷെയര്‍ ചാറ്റ് എന്നീ സമൂഹ മാധ്യമങ്ങളെയാണ് സര്‍ക്കാര്‍ സമീപിച്ചിരിക്കുന്നതെന്നാണ് പുറത്തു വരുന്ന വിവരം. പ്ലാറ്റ്ഫോമുകളില്‍ വരുന്ന വീഡിയോകളുടെ ആധികാരികത കൃത്യമായി പരിശോധിച്ചിട്ടില്ലെങ്കില്‍ അവയില്‍ ന്യൂസ് നോട്ട് വേരിഫൈഡ് എന്ന് രേഖപ്പെടുത്തണം.
വ്യാജ വാര്‍ത്തകള്‍ തടയാന്‍ നയരൂപീകരണം നടത്തണമെന്നും കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വ്യാജ വാര്‍ത്തകള്‍ ഉള്‍പ്പടെയുള്ള നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ ഇല്ലാതാക്കുന്നതിനായി കമ്പനികള്‍ എന്ത് നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനു പുറമേ ഉപഭോക്താക്കളുടേയും കുട്ടികളുടേയും സൈബര്‍ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി പ്ലാറ്റ്ഫോമുകള് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്നും വ്യക്തമാക്കണമെന്ന് കേന്ദ്ര ഐടി മന്ത്രാലയം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക