ചർമ്മത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് ആയുർവേദത്തിൽ സാധാരണയായി ഉപയോഗിക്കുന്ന ഒന്നാണ് നെയ്യ്. ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമായ നെയ്യ് ചർമ്മത്തെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും അതിന്റെ സ്വാഭാവിക തിളക്കം വീണ്ടെടുക്കാനും സഹായിക്കുന്നു. ചർമ്മത്തെ പോഷിപ്പിക്കാൻ സഹായിക്കുന്ന അവശ്യ ഫാറ്റി ആസിഡുകളും ഇതിൽ അടങ്ങിയിട്ടുണ്ട്.
വരണ്ടതും സെൻസിറ്റീവുമായ ചർമ്മത്തെ അലർജികളിൽ നിന്ന് സംരക്ഷിക്കുന്നു. വരണ്ട ചർമ്മത്തിന് മോയ്സ്ചറൈസറായി നെയ് ഉപയോഗിക്കാം.
കുളിക്കുന്നതിനു മുൻപും ശേഷവും ഒക്കെ ചർമ്മത്തിൽ എണ്ണ തേച്ചു പിടിപ്പിക്കുന്ന ശീലം എല്ലാവർക്കുമുണ്ട്. ഇതിനാവശ്യമായ ഒരു മികച്ച ബാത്ത് ഓയിൽ നെയ്യ് ഉപയോഗിച്ചുകൊണ്ട് തയ്യാറാക്കാം
നിങ്ങളുടെ കണ്ണുകൾ കാണുമ്പോൾ മങ്ങിയതും ക്ഷീണിച്ചതുമായി തോന്നുന്നുണ്ടോ. അതിനു കാരണം ഒരുപക്ഷേ കണ്ണിനു ചുറ്റുമുള്ള നിങ്ങളുടെ ചർമ്മസ്ഥിതിയാകാം. പ്രകൃതിദത്തമായ കുറച്ച് നെയ്യ് നിങ്ങളുടെ കണ്ണുകൾക്ക് ചുറ്റും പ്രയോഗിച്ചാൽ ഇതിനെ ഒഴിവാക്കാനാകും.
വരണ്ടുണങ്ങിയതും നിറം നഷ്ടപ്പെട്ടതുമായ ചുണ്ടുകൾ എല്ലാവരെയും വിഷമിപ്പിക്കുന്ന ഒന്നാണ്. മുഖത്തിന്റെ മുഴുവൻ അഴകും കവർന്നെടുക്കാൻ ഈയൊരു കാര്യം മതി. നെയ്യ് പ്രകൃതിദത്ത ലൂബ്രിക്കൻ്റ് ആയതിനാൽ തന്നെ ഇത് നിങ്ങളുടെ ചുണ്ടുകൾക്ക് കൂടുതൽ തിളക്കം പകർന്നുകൊണ്ട് മൃദുവുമായി സൂക്ഷിക്കുന്നതിന് സഹായിക്കും.
മേക്കപ്പ് ഇടാൻ ഇഷ്ടപ്പെടാത്ത സ്ത്രീകൾ ഉണ്ടാവില്ല. എന്നാൽ ഇത് ഇടുന്ന പോലെ തന്നെ പാടാണ് അത് തുടച്ചുനീക്കാനും. നെയ്യ് ഉപയോഗിച്ചുകൊണ്ട് മേക്കപ്പുകളെ വളരെ എളുപ്പത്തിൽ സൗമ്യമായി നീക്കം ചെയ്യാൻ സാധിക്കുമെന്നുറപ്പ്. പുറത്തുനിന്നും വലിയ വില കൊടുത്തു വാങ്ങുന്ന മേക്കപ്പ് റിമൂവിംഗ് പ്രോഡക്റ്റുകളെക്കാൾ വളരെയധികം ഗുണം ചെയ്യുന്ന പ്രകൃതിദത്ത പരിഹാരമാർഗം ആണിത്.
വിണ്ടുകീറുന്ന കാൽപാദങ്ങൾക്ക് പരിഹാരം നൽകാൻ കഴിയുന്ന ഒന്നാണ് നെയ്യ്. ശൈത്യകാലത്തും മറ്റും കാൽപാദങ്ങൾ വിണ്ടുകീറുന്നത് മിക്കവാറും പേരും നേരിടുന്ന സാധാരണ പ്രശ്നങ്ങളിലൊന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക