ഐക്യുവിന്റെ പ്രീമിയം റേഞ്ച് സ്മാർട്ട്ഫോൺ ശ്രേണിയായ ഐക്യു 12-ന്റെ ഔദ്യോഗിക ലോഞ്ച് തീയതി പ്രഖ്യാപിച്ചു. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, നവംബർ 7ന് ചൈനീസ് വിപണിയിൽ ഐക്യു 12 അവതരിപ്പിക്കുന്നതാണ്. ഇതിന് പിന്നാലെ നവംബറിൽ തന്നെ ഈ സ്മാർട്ട്ഫോൺ രാജ്യത്തും എത്തും. മാസങ്ങൾക്ക് മുൻപ് തന്നെ പുതിയ ഫോൺ പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട സൂചനകൾ കമ്പനി പുറത്തുവിട്ടിരുന്നു.
ഐക്യു 12-ൽ നൂതന ഫീച്ചറുകളാണ് കമ്പനി ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രോസസറാണ് ഇതിൽ ഏറ്റവും പ്രധാനം. ക്വാൽക്കമിന്റെ ഏറ്റവും പുതിയ ചിപ്സെറ്റായ സ്നാപ്ഡ്രാഗൺ 8 ജെൻ 3 ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 144 ഹെർട്സാണ് റിഫ്രഷ് റേറ്റ്. അൾട്രാസോണിക് ഇൻ-ഡിസ്പ്ലേ ഫിംഗർ പ്രിന്റ് സ്കാനറാണ് ഫോണിന്റെ മറ്റൊരു ആകർഷണീയത. നനഞ്ഞ വിരലുകൾ ഉപയോഗിച്ചുപോലും ഫോൺ അൺലോക്ക് ചെയ്യാൻ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക