നമ്മുടെ പതിവായുള്ള ആഹാരത്തിൽ മിക്ക കറികളിലും ഉപയോഗിച്ച് വരുന്ന ഭക്ഷണ വസ്തുവാണ് വെളുത്തുള്ളി. വെളുത്തുള്ളി കഴിക്കുന്നത് ധാരാളം ആരോഗ്യഗുണങ്ങൾ നൽകുന്നുണ്ടെങ്കിലും ചില ദോഷവശങ്ങളും വെളുത്തുള്ളിക്ക് ഉണ്ട്. ഭക്ഷണത്തിലോ സപ്ലിമെന്റായോ അമിതമായ അളവിൽ വെളുത്തുള്ളി കഴിക്കുന്നത് ചില പാർശ്വഫലങ്ങൾക്കും ആരോഗ്യപ്രശ്നങ്ങൾക്കും ഇടയാക്കും.
വെളുത്തുള്ളി അമിതമായി കഴിച്ചാൽ ഉണ്ടാകുന്ന ചില പാർശ്വഫലങ്ങൾ എന്തൊക്കെ എന്ന് നോക്കാം
വെളുത്തുള്ളിയുടെ അമിത ഉപയോഗം കരളിനെ ബാധിച്ചേക്കാം.
വെളുത്തുള്ളി അമിതമായി കഴിക്കുന്നത് ചിലർക്ക് ദഹനസംബന്ധമായ അസ്വസ്ഥതകൾ ഉണ്ടാക്കും. വയറുവേദന, നെഞ്ചെരിച്ചിൽ എന്നിവ ഉൾപ്പെടുന്നു.
വെളുത്തുള്ളിയിൽ ഉയർന്ന അളവിൽ ആസിഡ് അടങ്ങിയിട്ടുണ്ട്. അതിനാൽ വെളുത്തുള്ളിയുടെ അമിതമായ ഉപയോഗം നെഞ്ചെരിച്ചിലും ഉണ്ടാക്കും.
താരതമ്യേന അപൂർവമാണെങ്കിലും ചില വ്യക്തികൾക്ക് വെളുത്തുള്ളിയോട് അലർജിയുണ്ടാകാം. അലർജി പ്രതിപ്രവർത്തനങ്ങൾ ചർമ്മത്തിലെ തിണർപ്പ്, ചൊറിച്ചിൽ, വീക്കം, അല്ലെങ്കിൽ ശ്വസിക്കാൻ പോലും ബുദ്ധിമുട്ട് എന്നിവയ്ക്ക് കാരണാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക