ആലപ്പുഴ: ചാംപ്യൻസ് ബോട്ട് ലീഗ് പാണ്ടനാട് വള്ളംകളിക്കു ശേഷം നടന്ന ആഹ്ലാദ പ്രകടനത്തിനിടെ അപകടം. വിജയികളായ വീയപുരം ചുണ്ടനിലേക്ക് ബോട്ട് ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്.
ഫിനിഷിങ് പോയന്റിൽ നിന്ന് ചുണ്ടൻ തിരികെ വേഗത്തിൽ തുഴഞ്ഞു വരുമ്പോൾ എതിരെ നിന്നും വന്ന ബോട്ട് ഇടിച്ചുകയറുകയായിരുന്നു.
തുഴച്ചിലുകാരനായ അൻവിന് കാലിനു പരുക്കേറ്റു. മറ്റു തുഴച്ചിലുകാർ വെള്ളത്തിലേക്ക് ചാടിയതിനാൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക