കോൺ അഥവാ ചോളം കഴിക്കാന്‍ ഇഷ്ടമുള്ളവര്‍ ധാരാളമാണ്. ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ചോളം. വിറ്റാമിനുകള്‍, മിനറൽസ്, ഫൈബര്‍, ധാതുക്കൾ, ആന്റിഓക്സിഡന്റുകൾ എന്നിവയുടെ കലവറയാണ് ചോളം.
ഫൈബറും പ്രോട്ടീനും ധാരാളം അടങ്ങിയതാണ് ചോളം. കൂടാതെ മഗ്നീഷ്യം, അയേണ്‍, ഫോസ്ഫറസ്, സിങ്ക്, കോപ്പര്‍, മാഗനീസ് തുടങ്ങിയവയും ചോളത്തില്‍ അടങ്ങിയിട്ടുണ്ട്.
ചോളത്തിൽ ധാരാളമായി നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ മലബന്ധം പോലുള്ള അസുഖങ്ങൾക്കും ഉത്തമപരിഹാരമാണ് ചോളം. പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും ഹൃദയസംബന്ധമായ അസുഖങ്ങൾ അകറ്റുന്നതിനും ചോളം കഴിക്കുന്നത് ഒരുപരിധിവരെ നല്ലതാണ്.
ചോളം കൊണ്ട് നിരവധി വിഭവങ്ങൾ ഉണ്ടാക്കാവുന്നതാണ്.അതിൽ ഒന്നാണ് ചോളം ഉപ്പുമാവ്. പ്രഭാത ഭക്ഷണമായും അല്ലാതെയും ചോളം ഉപ്പുമാവ് കഴിക്കാം. വളരെ എളുപ്പത്തിൽ ചോളം ഉപ്പുമാവ് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ചേരുവകൾ….
ചോളപ്പൊടി – 1 കപ്പ് (250 ഗ്രാം)
പാല്‍പ്പൊടി – ¼ കപ്പും 1ടേബിൾ സ്പൂണും
പാല്‍പ്പൊടി – ¼ കപ്പും 1ടേബിൾ സ്പൂണും
ചുവന്നുള്ളി (വലുത്)– 2 എണ്ണം കനം കുറച്ച് അരിഞ്ഞത്
പച്ചമുളക് അരിഞ്ഞത് – 2 എണ്ണം
ഇഞ്ചി കനം കുറച്ച് അരിഞ്ഞത് – 1 ചെറിയ കഷണം
കടുക് – 1 ടീസ്പൂണ്‍
വറ്റൽമുളക് – 2 എണ്ണം മുറിച്ചത്
വെള്ളം – 1 കപ്പ്
ഉപ്പും വെളിച്ചെണ്ണയും – ആവശ്യത്തിന്
കറിവേപ്പില – കുറച്ച്
പാകം ചെയ്യുന്ന വിധം
ആദ്യം ചെയ്യേണ്ടത് ഒരു പാനിൽ എണ്ണയൊഴിച്ചു ചൂടാക്കുക എന്നതാണ്. പാൻ ചൂടായ ശേഷം കടുക് പൊട്ടിക്കുക. വറ്റൽമുളകുമിട്ടു മൂത്തു കഴിയുമ്പോൾ ഉള്ളി, പച്ചമുളക്, ഇഞ്ചി, കറിവേപ്പില എന്നിവയിട്ടു നന്നായി വഴറ്റുക.
വഴന്നു വരുമ്പോൾ തീ കുറച്ചു വച്ച ശേഷം ചോളപ്പൊടി ചേർക്കണം. തീ കൂട്ടിവച്ച് 2–3 മിനിറ്റ് നേരം പൊടി വറുത്തെടുക്കുക. വീണ്ടും തീ കുറച്ചുവച്ച് ഒരു കപ്പ് വെള്ളം ഒഴിച്ചിളക്കിയ ശേഷം അഞ്ചു മിനിറ്റ് അടച്ചു വച്ചു വേവിക്കണം.
പൊടി എടുക്കുന്ന അതേ കപ്പില്‍ത്തന്നെ വെള്ളവും അളന്നെടുക്കണം. കൂടുതലായാൽ കുഴഞ്ഞു പോകും. അതിനുശേഷം മൂടി തുറന്ന് ഇളക്കി കട്ട നന്നായി ഉടയ്ക്കണം. പിന്നീട് പാൽപൊടിയിട്ടു നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. സ്വാദേറും ചോളം ഉപ്പുമാവ് തയ്യാർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക